Main Banner

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്

വയനാട്: റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്. ലില്ലി ജോസിനായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തേടിയത്. ലില്ലി ജോസിനെ ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കാന്‍ ബത്തേരി കോളിയാടിയുള്ള വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

1 st paragraph

മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാല്‍, വീട് ആന്റോയുടേത് തന്നെയെന്ന നിലപാടിലാണ് എക്‌സൈസ് സംഘം. വീട് ബാങ്ക് ജപ്തി ചെയ്തശേഷം ലേലത്തില്‍ ലില്ലി ജോസ് എന്ന വ്യക്തി വാങ്ങിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.

വാഴവറ്റയിലെ വീട് നിര്‍മ്മിച്ചത് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നും എക്‌സൈസ് പറയുന്നു. ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറഞ്ഞു.

2nd paragraph