Main Banner

പി നന്ദകുമാറിന്റെ പ്രസംഗം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്ന നിലയിൽ പ്രചരിപ്പിച്ചു; പിന്തുണച്ച് പിണറായി വിജയൻ

മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തിൽ മുൻ എംഎൽഎ പി നന്ദകുമാറിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം ജില്ലയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് വിചിത്രമായ വാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സ്ഥലമാണിത്. അതിശക്തമായ മതസൗഹാർദ നില ഇവിടെ നിലനിൽക്കുന്നു. എന്നാൽ ഇത് തകർക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു.
അതിന് ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.

1 st paragraph

പി നന്ദകുമാറിൻ്റെ സ്വാഗത പ്രസംഗം വക്രീകരിക്കാൻ ശ്രമിക്കുകയാണ്. അത് വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്ന നിലയിൽ പ്രചരിപ്പിച്ചു. അതൊന്നും ഏശില്ല. വർഗീയതയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ ഇത്തരം ദുഷ്പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലപ്പുറത്ത് സംഘടിപ്പിച്ച സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പിണറായി, നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.