Main Banner

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ടു 2006ൽ നടന്ന വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പുനരന്വേഷണം തുടങ്ങിയത്. മലേഷ്യൻ കമ്പനിയുടെ പ്രോജെക്റ്റ് എഞ്ചിനീയറുടെ ആത്മഹത്യ കേന്ദ്രീകരിച്ചാണ് പുതിയ വിജിലൻസ് അന്വേഷണം.

1 st paragraph

കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ലീ സീ ബീൻ ആത്മഹത്യ ചെയ്തത്. അന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്. 20 വർഷം മുമ്പ് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു.

അതിനിടെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രമുഖ അഭിനേതാവും സാംസ്‌കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് ഇന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവ് ഉൾപ്പടെ വാർത്ത സമ്മേളനത്തിൽ പങ്ക് വെയ്ക്കുമെന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിച്ച സിജെപിക്ക് പിന്തുണയുമായി പ്രകാശ് രാജ് നേരത്തെ തന്നെ നിലപാട് പ്രഖ്യാപിച്ചിരുന്നു.

2nd paragraph