Main Banner

കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

1 st paragraph

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ 10ന് നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കൊല്ലം ജില്ലയിൽ ശക്തമായ മഴയാണ്. കൊല്ലം എഴുകോണിൽ റോഡിനു കുറുകെ മരം വീണു. സ്ഥലത്ത് ഗതാഗതം പുനഃ സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്.

2nd paragraph