Main Banner

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

ഉത്തർപ്രദേശ്: ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും. ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു.

1 st paragraph

പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളം ജൂൺ 15 മുതലാണ് വാണിജ്യ സർവീസുകൾ ആരംഭിച്ചത്. ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്. പശ്ചിമ ഉത്തർപ്രദേശിലെയും എൻസിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.

സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സംയുക്തമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് വികസിപ്പിച്ചത്.

2nd paragraph

ആദ്യ ഘട്ടത്തിൽ ഒരു റൺവേയും ഒരു പാസഞ്ചർ ടെർമിനലുമാണ് ഉള്ളത്. പ്രതിവർഷം ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും. വരും ഘട്ടങ്ങളിൽ ഇത് പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

കാർഗോ സൗകര്യങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, നൈപുണ്യ വികസന പരിപാടികൾ, വിദ്യാഭ്യാസ-കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകരുടെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.