Main Banner

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി. 20 പദ്ധതി 90% പൂർത്തിയായി. പദ്ധതി നിർവഹണത്തിന് മുഖ്യമന്ത്രി രണ്ട് തവണ അവലോകനം ചെയ്തു. പദ്ധതി പൂർത്തീകരണം സർക്കാരിന് വലിയ ആത്മ വിശ്വാസം നൽകുന്നു.

1 st paragraph

ഡേറ്റാ ഡ്രിവൺ ഗവർണൻസ് എന്ന UDF സർക്കാരിൻ്റെ പ്രഖ്യാപനത്തിൻ്റെ തുടക്കമാണിത്. ഫയൽ നീക്കത്തിന് പുതിയ സംവിധാനം കൊണ്ടു വരും. ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം. ജനസ്പർശം എന്ന പേരിലാണ് അദാലത്ത് നടത്തുക. ഈ മാസം 15 മുതൽ ഡിസംബർ 31 വരെ ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കും. ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട്. അത് യാഥാർത്ഥ്യമാണ്.

2, 76,000 ഇ -ഫയലുകൾ ഉണ്ട്. പെൻഡിംഗ് ഫിസിക്കൽ ഫയലുകൾ വേറെ. ഫയൽ നീക്കം വേഗത്തിലാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഫയൽ നീക്കത്തിന് പുതിയ സംവിധാനം കൊണ്ടു വരുന്നത്. ഫയൽ നീക്കത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും. വയോജന വകുപ്പ് ബില്ലിൻ്റെ കരടിന് മന്ത്രി സഭ അംഗീകാരം നൽകി. ഈ സഭാസമ്മേളനത്തിൽ ബിൽ പാസാക്കും.

2nd paragraph

ലോകത്ത് ആദ്യമായാണ് വയോജന വകുപ്പ് രൂപീകരിക്കുന്നത്. ഫയൽ അദാലത്ത് വകുപ്പ് തലത്തിലാകും നടക്കുക. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.