ചേരുരാൽ സ്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പാചക തൊഴിലാളികൾക്ക് സ്നേഹാദരം

തിരുന്നാവായ : ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പാചക തൊഴിലാളികളെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് സ്നേഹവും കരുതലും പകർന്നു നൽകി രുചികരമായ ഭക്ഷണം ഒരുക്കുന്ന പാചക തൊഴിലാളികളുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭക്ഷണം തയ്യാറാക്കുന്നതിലും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിലും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പാചക തൊഴിലാളികൾക്ക് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങളുടെ സ്നേഹോപഹാരം പ്രിൻസിപ്പൽ പി. സി അബ്ദു റസാക്ക് കൈമാറി. അവരുടെ സേവനം വിദ്യാലയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.പ്രധാന അധ്യാപകൻ പി സലിം മുഖ്യ പ്രഭാഷണം നടത്തി.
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണർ ടി.വി ജലീൽ അധ്യക്ഷനായി. ഉപ പ്രധാന അധ്യാപകൻ ഇ.പി സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി എം യൂനുസ് , പാചക തൊഴിലാളികളായ പി മുസ്തഫ, വി.പി ശാന്ത , എം സുമയ്യ, ഭക്ഷണ വകുപ്പ് കൺവീനർമാരായ പി സബാഹ് , എം ഫൈസൽ ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ പി ലുത്ത്ഫ് റഹ്മാൻ,

ഹഫ്സത്ത് അടിയാട്ടിൽ , കെ ആരിഫ, പി ഷംനത്ത്, ഉണർവ്വ് ക്ലബ്ബ് കൺവീനർ എം സിറാജുൽ ഹഖ്, ഇ മുജീബ്,
കെ നിസാം, യു.വി അനീഷ് , എം ഫസലു റഹ്മാൻ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലീഡർ മാരായ പി മുഹമ്മദ് ഫിഹാദ്, സി.വി ഫാത്തിമ ലിബ എന്നിവർ സംസാരിച്ചു
