Main Banner

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകും; തുലാവർഷ പെയ്ത്ത് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകും, തുലാവർഷ പെയ്ത്ത് തുടങ്ങി. കേരളത്തിൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പ് ഉണ്ടാകും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

1 st paragraph

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. 19 വരെ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.

വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവർഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങുന്നതോടെയാണ് തുലാവർഷം ആരംഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നുണ്ടാകുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവർഷത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

2nd paragraph