Main Banner

കടന്നൽ കുത്തി, ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു

കോവളം വെങ്ങാനൂർ വെണ്ണിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി സഹദേവൻ (76) ആണ് മരിച്ചത്.

1 st paragraph

ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പുരയിടത്തിൽ വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ കടന്നൽക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു.

ദേഹമാസകലം കുത്തിയതോടെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹദേവനെ വീട്ടുകാർ വെങ്ങാനൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ് സുധീഷ്, എസ് ഷിബു.

2nd paragraph