777-ാം ദിനാഘോഷം: ഉപഭോക്താക്കൾക്കായി വൻ ഓഫറുകളൊരുക്കി കോട്ടക്കൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്

കോട്ടക്കൽ: പ്രവർത്തന മികവിന്റെ 777-ാം ദിനം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവും ആകർഷകമായ ഓഫറുകളുമൊരുക്കി കോട്ടക്കൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ‘777 ഡെയ്സ് സെലിബ്രേഷൻ’ എന്ന പേരിൽ ഒക്ടോബർ 24, 25 തീയതികളിലാണ് ഈ പ്രത്യേക ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ദൈനംദിന പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഫ്രഷ് മീറ്റ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പലചരക്ക് ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും പ്രത്യേക ഇളവ്: മിൽമ നെയ്യ് അര ലിറ്ററിന് 359 രൂപ, കുറുവാ റൈസ് 26 കിലോ ചാക്കിന് 1039 രൂപ, മിസ്റ്റർ ഷെഫ് ആട്ട 5 കിലോ 199 രൂപ, നോഡ വെളിച്ചെണ്ണ 900 മില്ലിക്ക് 199 രൂപ, പഞ്ചസാര 5 കിലോയ്ക്ക് 279 രൂപ എന്നിങ്ങനെയാണ് പ്രധാന നിരക്കുകൾ. കൂടാതെ, പൊടികളും എണ്ണയും അടങ്ങിയ പ്രത്യേക കോംബോ പാക്ക് 949 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഫ്രഷ് വിഭാഗം: ഒരു കിലോ തക്കാളിക്ക് 24.90 രൂപയും ഓറഞ്ചിന് 159 രൂപയുമാണ് വില. ഫ്രഷ് മട്ടൺ കറി കട്ടിന് കിലോയ്ക്ക് 699 രൂപ നിരക്കിലും ലഭ്യമാണ്.

ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ: 43 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി ടിവി 12,990 രൂപയ്ക്കും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ 6,999 രൂപയ്ക്കും സുജാത 900W മിക്സർ ഗ്രൈൻഡർ 6,899 രൂപയ്ക്കും വാങ്ങാം. പ്രഷർ കുക്കർ 1,299 രൂപയ്ക്കും ട്രാവൽ ട്രോളി ബാഗ് 1,399 രൂപയ്ക്കുമാണ് നൽകുന്നത്. കുട്ടികളുടെ റിമോട്ട് കൺട്രോൾ ജീപ്പിന് 8,999 രൂപയാണ് ഓഫർ വില.
ക്ലീനിങ്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ: ഉജാല വാഷിംഗ് പൗഡർ 4+1 കിലോ കോംബോ 369 രൂപയ്ക്കും ഷാംപൂവിന് 70 ശതമാനം വരെ ഓഫറും ഒരുക്കിയിട്ടുണ്ട്.
കോട്ടക്കൽ ഷോറൂം ഉപഭോക്താക്കളെ വരവേൽക്കാനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി നെസ്റ്റോ മാനേജ്മെൻ്റ് അറിയിച്ചു.
