Main Banner

നിക്ഷേപ തട്ടിപ്പുകേസ്:അറസ്റ്റിലായ ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് എത്തിക്കും

കോഴിക്കോട്: നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് എത്തിക്കും. വൈകിട്ട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാക്കും. 300 കോടിയുടെ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ചെന്നൈയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

1 st paragraph

നിക്ഷേപകരുടെ പണം വകമാറ്റിയെന്ന കേസിലാണ് ബിഎല്‍എം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രേംകുമാറിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബിഎല്‍എം കോ – ഓപ്പറേറ്റിവ് സൊസെറ്റി വഴി പിരിച്ച പണം. സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചെന്നൈയിലെത്തിയാണ് പ്രേംകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് ശേഖരിച്ച നിക്ഷേപത്തുക നിയമവിരുദ്ധമായി സ്വന്തം പേരിലും ഭാര്യയുടെ പേരിലും രൂപീകരിച്ച വ്യാജ കമ്പനികളിലേക്ക് വകമാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

2nd paragraph