Main Banner

സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ എങ്ങനെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടിക്കൊടുക്കുന്നത്; വിദ്യാഭ്യാസ മന്ത്രിക്കെതിരെ LPST റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ LPST റാങ്ക് ഹോൾഡർമാർ. മന്ത്രിയും സർക്കാരും കള്ളം പറയുന്നത് അവസാനിപ്പിക്കണം. സാമ്പത്തിക പ്രതിസന്ധി ആണ് എന്നാണ് മന്ത്രി പറയുന്നത്. അനുപാതം കുറയ്ക്കുന്നത് ഒഴിച്ച് 5 വിഷയങ്ങളിൽ നാലെണ്ണം അംഗീകരിച്ചു എന്നാണ് മന്ത്രി പറയുന്നത്. ഡിവിഷൻ ഫോൾ ഉണ്ടാകുമ്പോൾ അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരാണെന്നും വളർമതി വ്യക്തമാക്കി.

1 st paragraph

അനുപാതം കുറയ്ക്കുമ്പോൾ ആദ്യം ഉപകാരപ്പെടുന്നത് തങ്ങൾക്ക് അല്ല. നിയമസഭയിൽ എത്ര അധ്യാപകർ പുറത്ത് നിൽക്കുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരം ഡാറ്റ ശേഖരിക്കുന്നു എന്നതാണ്. പിന്നെ എന്താണ് സർക്കാർ 45 ദിവസം പഠിച്ചത്. സമരത്തിന്റെ ഭാഗമായി 45 ദിവസം ആരാണ് പഠനം നടത്തിയത്.

അതുമായി ബന്ധപ്പെട്ട രേഖ പുറത്തു വിടണം. സർക്കാർ വിശ്വസിപ്പിച്ച് പറ്റിച്ചു. അനുപാതം കുറയ്ക്കാതെ ഒരാളെ പോലും ഇതിൽനിന്ന് നിയമിക്കാൻ കഴിയില്ല. പറ്റിക്കാൻ വേണ്ടിയാണ് 45 ദിവസം പഠനം നടത്താൻ ചോദിച്ചത്. എന്ത് പഠിച്ചു എന്ന് പുറത്ത് വിടണം.

2nd paragraph

മാധ്യമങ്ങളെയും ജനങ്ങളെയും പറ്റിക്കാൻ കഴിയില്ല. ഡിവിഷൻ ഫോൾ വരുന്ന ഇടങ്ങളില്ലെങ്കിലും അനുപാദം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. അതും നടപ്പാക്കുന്നില്ല. സാമ്പത്തിക ബാധ്യത വരുത്താത്ത ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സർക്കാർ തന്നെയാണ് ആവശ്യപ്പെട്ടത്. പൈസ കൊടുത്താൽ ജോലി കിട്ടും എന്നതാണ് സിസ്റ്റം.

അത് നിർത്തിയാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കും. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ എങ്ങനെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടിക്കൊടുക്കുന്നത്. എല്ലാം സാധാരണക്കാരുടെ പണം. സമരം അല്ലാതെ മറ്റു വഴിയില്ല. ശക്തമായ സമരവുമായി മുന്നോട്ട് പോകും.രണ്ടാംഘട്ട സമരം നടത്തുമ്പോഴും നീതി കിട്ടിയില്ല. ഇനി ചർച്ച വേണ്ട. വേണ്ടത് തീരുമാനം. അഞ്ച് ആവശ്യങ്ങളും അംഗീകരിക്കാത്ത സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.