Main Banner

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ, ഇന്ത്യ നിർദ്ദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

1 st paragraph

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി കാണപ്പെടുന്ന ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് എത്തും.

കേരളത്തിൽ നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വൻ നാശനഷ്ടം വിതച്ച ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ന്യൂനമർദ്ദമായി തുടരുന്നുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കൂടിയുള്ളതിനാൽ കടലോര മേഖലകളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

2nd paragraph