Main Banner

വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ ചർച്ച ചെയ്ത് ‘ദിശ’ എക്സ്പോ

 

 

1 st paragraph

പുതിയ തൊഴിൽസാധ്യതകളും വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് ദിശ എക്സ്പോയിലെ ആദ്യദിന സെമിനാറുകൾ സമാപിച്ചു. വിവിധ സെഷനുകളിലായി വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ പ്രമുഖരും വിദഗ്ധരും പങ്കെടുത്തു. ടി.വി. ഇബ്രാഹിം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു.

രൂപകൽപ്പനയിലെ തൊഴിൽസാധ്യതകളെയും നൂതന പഠനരീതികളെയും ആസ്പദമാക്കി ‘സർഗാത്മകതയുടെ പുതിയ വഴികൾ’ എന്ന വിഷയത്തിൽ ആദ്യ സെഷൻ നടന്നു. അതുൽ ദിനേഷ്, ജ്യോതി ശിവാനന്ദ്, അമൽ കിഷോർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

2nd paragraph

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും തൊഴിൽസാധ്യതകളും ചർച്ച ചെയ്ത ‘പ്രതിബന്ധങ്ങൾക്കപ്പുറം’ സെമിനാറിൽ അമൽ ഇഖ്ബാൽ, ഡോ. സജി ജോർജ്, പി.വി. ഗോപിരാജ് എന്നിവർ സംസാരിച്ചു. ശാരീരിക-മാനസിക പരിമിതികളെ അതിജീവിച്ച് മുന്നേറാനുള്ള പിന്തുണാസംവിധാനങ്ങൾ സെമിനാർ വിലയിരുത്തി.

 

മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് ശരിയായ ദിശാബോധം നൽകുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ‘ഭാവിക്കായി സജ്ജരായ മനസ്സുകൾ’ എന്ന പാരന്റിങ് സെഷൻ. ഡോ. പി.കെ. റമീസ്മുദ്ദീൻ, ഡോ. ആർ. അജിത് പിള്ള എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്തൽ, ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസം, കാലാനുസൃതമായ രക്ഷാകർതൃത്വം എന്നിവയിൽ ഊന്നിയാണ് സെമിനാറുകൾ പൂർത്തിയായത്.