ഡിസംബർ 18ന് മലപ്പുറം കളക്ടറേറ്റ് മാർച്ച്; വിപുലമായ പ്രചാരണത്തിന് കെ.ജെ.യു ജില്ലാ കമ്മിറ്റി തീരുമാനം

കോട്ടക്കൽ: ഡിസംബർ 18ന് മലപ്പുറം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന സമരപരിപാടിയിൽ ജില്ലയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിക്കാൻ കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മേഖലാ കമ്മിറ്റികളിലും വിപുലമായ പ്രചാരണം നടത്താനും ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

കോട്ടക്കൽ സർവീസ് ബാങ്ക് ഹാളിൽ ജില്ലാ പ്രസിഡന്റ് സുചിത്രൻ അറോറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഐ.ജെ.യു ദേശീയ സമിതി അംഗവും മലപ്പുറം ജില്ലാ ചുമതലക്കാരനുമായ ബോബൻ ബി. കിഴക്കെത്തറ ഡിസംബർ 18ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിനെക്കുറിച്ചും സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ധനസഹായം നൽകിയതിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
കോട്ടക്കൽ നേത്ര ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് അംഗങ്ങൾക്കും കുടുംബത്തിനും ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കാർഡുകൾ വിതരണം ചെയ്തു. ആശുപത്രി ബിഡിഇ അശ്വതി ശ്യാംകുമാർ, ഹോസ്പിറ്റൽ പി.ആ.ഒ ഷംജാസ് എന്നിവർ ചേർന്ന് ജില്ലാ പ്രസിഡൻ്റ് സുചിത്രൻ അറോറക്ക് മെഡിക്കൽ കാർസ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ഫാസില, ജില്ലാ ട്രഷറർ റാഫി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കുഞ്ഞിമുഹമ്മദ് കാളികാവ്, കൃഷ്ണകുമാർ തറോൽ, അബ്ദുൽ ജബ്ബാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അത്തീഫ് കാളികാവ്, നൗഷാദ് പരപ്പനങ്ങാടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.എം. കോയ പള്ളിക്കൽ, ഷിഹാബ് കാളികാവ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദ് നന്ദി പറഞ്ഞു.
