Main Banner

ഭക്ഷണമില്ല, വെള്ളമില്ല; സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ പതിനാല് ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതായതോടെ തൊഴിലാളികള്‍ ദുരിതത്തില്‍.സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ട്, പിഴയടയ്ക്കാന്‍ തയ്യാറായിട്ടും ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുന്നില്ലെന്നാണ് ഉടമയുടെ പരാതി.

1 st paragraph

നവംബര്‍ നാലിനാണ് ബേപ്പൂരില്‍ നിന്നും ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ‘അല്‍ ഹിലാഹി’ എന്ന ഫൈബര്‍ ബോട്ട് മീന്‍പിടിത്തത്തിനായി പുറപ്പെട്ടത്. തൊട്ടടുത്ത ദിവസമായ നവംബര്‍ അഞ്ചിന് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ഫിഷറീസ് വകുപ്പ് ബോട്ട് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ഏഴ് പേരും ഒരു മാറാട് സ്വദേശിയുമാണ് ബോട്ടിലുള്ളത്. ബേപ്പൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് ഇവര്‍ കരുതിയിരുന്നത്. പതിനാല് ദിവസമായി ബോട്ടിനുള്ളില്‍ തന്നെ കഴിയുന്ന തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്.അതിര്‍ത്തി ലംഘിച്ച് 600 രൂപയുടെ മത്സ്യം പിടിച്ചെന്നും, ഇതിന്റെ പത്തിരട്ടിയായ 6000 രൂപ പിഴയടയ്ക്കണമെന്നും കാണിച്ച് കവരത്തിയിലെ ഓഫീസില്‍ നിന്നും ഉടമയ്ക്ക് മെയില്‍ ലഭിച്ചിരുന്നു. പിഴയടയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മറുപടി മെയില്‍ അയച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

2nd paragraph

ബോട്ട് പിടികൂടിയ ഫിഷറീസ് ഉദ്യോഗസ്ഥന്‍ ദീപാവലി അവധിക്ക് പോയതും, പകരം ചുമതലയേറ്റ ഉദ്യോഗസ്ഥയ്ക്ക് ഫയലുകള്‍ കൈമാറാത്തതുമാണ് മോചനം വൈകാന്‍ കാരണം. ഇതിനുപുറമെ ബോട്ടിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ വിലവരുന്ന ഗില്‍നെറ്റ് വല ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.