ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ജൂൺ 24 ന്

 

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 24ന് രാവിലെ 11:00 ന് കോഴിക്കോട്, ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പബ്ലിക് ഹിയറിംഗ് നടത്തുന്നു.

കരട് വിഭജന നിര്‍ദ്ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കുന്ന ഹിയറിംഗ് നോട്ടിസ് സഹിതമാണ് ഹിയറിംഗിന് ഹാജരാകേണ്ടത്.

മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുളളു. ആകെ 74 ആക്ഷേപങ്ങള്‍/അഭിപ്രായങ്ങളാണ് കമ്മീഷന്റെ പരിഗണയിലുളളത്.