ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്നായി എയര്‍പോര്‍ട്ട് ഏജന്‍സികളുടെ യോഗം ചേര്‍ന്നു

 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടത്തിന് കാലിക്കറ്റ് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീര്‍ത്ഥാടകരുടെ മടക്കയാത്ര ജൂണ്‍ 25 ബുധനാഴ്ച മുതല്‍ ആരംഭിക്കും. കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിന്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയായ തീര്‍ത്ഥാടകര്‍ ജൂണ്‍ 26നും, കണ്ണൂരില്‍ നിന്നും യാത്രയായ ഹജ്ജ തീര്‍ത്ഥാടകര്‍ ജൂണ്‍ 30 മുതലുമാണ് തിരിച്ചെത്തുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴി 16,482 തീര്‍ത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതില്‍ 16,040 പേര്‍ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആണ്.

കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയന്റി്ല്‍ നിന്നും 5339, കൊച്ചി 6388, കണ്ണൂര്‍ 4755 ഉം തീര്‍ത്ഥാടകരാണ് ഹജ്ജിന് യാത്രയായത്. ഹജ്ജിന് സൗദിയിലെത്തിയ തീര്‍ത്ഥാടകരില്‍ 8 (എട്ട്) പേര്‍ സൗദിയില്‍ വെച്ച് ഇതിനകം മരണപ്പെട്ടു.

കേരളത്തില്‍ നിന്നും 2025 മെയ് 10-നായിരുന്നു തീര്‍ത്ഥാകര്‍ സൗദിയിലേക്ക് ഹജ്ജിന് പുറപ്പെട്ടിരുന്നത്. ഹജ്ജ് യാത്രയുടെ ആദ്യവിമാനം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്പ്രസ്സുൂം കണ്ണൂരില്‍ നിന്ന് മെയ് 11ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും, കൊച്ചിയില്‍ നിന്നും മെയ് 16 സൗദി എയര്‍ലൈന്‍സുമാണ് സര്‍വ്വീസുൂകള്‍ നടത്തിയിരുന്നത്. കോഴിക്കോട് നിന്നും 31-ഉം, കൊച്ചിയില്‍ നിന്നും 23-ഉം കണ്ണൂരില്‍ നിന്നും 28മുള്‍പ്പെടെ മൊത്തം 82 സര്‍വ്വീസുകളാണ് ഉള്ളത്.

 

എയര്‍പോര്‍ട്ട് ഏജന്‍സികളുടെ യോഗം ചേര്‍ന്നു:-

മടക്കയാത്രയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മൂന്ന് എംബാര്‍ക്കേഷനുകളിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നിരുന്നു. ഹാജിമാരുടെ മടക്ക യാത്ര സുഖമമാക്കുന്നതിനും, ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്നുമായി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഇന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീ. മുനീര്‍ മാടമ്പാട്ട്്, കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുിടെ യോഗം ചേര്‍ന്നു.

തീര്‍ത്ഥാടകരുടെ യാത്രയുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലഗേജുകള്‍ സുഖമമായി കൈകാര്യം ചെയ്യുന്നതിനും, ഓരോ തീര്‍ത്ഥാടകനും 5 ലിറ്റര്‍ വീതം സംസം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുകയും, കുടിവെള്ളം/റിഫ്രഷ്മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ്, എയര്‍ലൈന്‍സ്, സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍ തുടങ്ങി എയര്‍പോര്‍ട്ടിലെ വിവിധ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി മെമ്പര്‍ അഡ്വ. പി. മൊയ്തീന്‍ കുട്ടി, അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്്, നോഡല്‍ ഓഫീസ്സര്‍, അസ്സയിന്‍ പി.കെ., ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-ഓപ്പറേഷന്‍സ് ശ്രീമതി. സുനിത വര്‍ഗീസ്, ഹരി പി.ആര്‍, അര്‍ഷാദ്, ജയചന്ദ്രന്‍ AFRRO, ശ്രീ. മ്രിദുല്‍കുമാര്‍ സിംഗ് (സൂപ്രണ്ട്, കസ്റ്റംസ്), അജിത്കുമാര്‍ വിശ്വകര്‍മ്മാ, ശ്രീകുമാര്‍ പി.എ്സ്. (കസ്റ്റംസ്), പ്രദീപ് മോഹന്‍ (സി.ഐ.എസ്.എഫ്), സുജിത് ജോസഫ് (സ്റ്റഷന്‍ മാനേജര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്്), മുഹമ്മദ് റാഫി, റജീഷ്, റിയാസ് (ഇന്റോ തായി) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.