Fincat

ഐസ് ഫാക്ടറി ഉടമയെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

താനൂർ: ഒസാൻ കടപ്പുറം സ്വദേശികളായ ബീരാൻകുട്ടിന്റെ പുരക്കൽ കോയമോൻ

മൂസാന്റെ പുരക്കൽ അലി അഷ്ക്കർ, ചാലിയൻ ഹൗസ് അൻസാർ,

2nd paragraph

എന്നിവരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് സെപ്റ്റംബർ രണ്ടിനായിരുന്നു ഒസാൻ കടപ്പുറത്ത് പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഐസ് ഫാക്ടറി ഉടമയെ പ്രതികൾ മാരകായുദ്ധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി

ഐസ് ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് പണം നൽകാതെ വന്നതിനെ തുടർന്നാണ് ഫാക്ടറിയിൽ വെച്ച് പ്രതികൾ ഉടമയെ മർദ്ദിച്ചത് സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു എന്ന് താനൂർ സ്റ്റേഷൻ ഓഫീസർ പ്രമോദ് പറഞ്ഞു.

പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു