അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
കണ്ണൂർ: കണ്ണൂർ മാട്ടൂലില്‍ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയില്‍ ചാടിയിരുന്നു.യുവതി നീന്തി രക്ഷപ്പെട്ടു.യുവാവിനെ കാണാതാകുകയും ചെയ്തു. ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.