Fincat

പാണത്തൂര്‍ ബസ് അപകടം;മരണം ഏഴായി, അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

കാസർകോട്: പാണത്തുര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

1 st paragraph

അപകടവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

അപകടം സംഭവിച്ചത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുക്കാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

 

2nd paragraph