സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി

  • അബ്ദുറസാഖ് പുത്തനത്താണി

27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാര്ഥികളാണ് 27 വര്‍ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് തന്ന ഖദീജ ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി പോയത്. സ്‌കൂളില്‍ നിന്ന് വിരമിച്ച് മങ്കടയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ടീച്ചറെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹ സമ്മാനങ്ങളുമായി സന്ദര്‍ശിച്ചു. നീണ്ട കാലത്തിന് ശേഷം തന്റെ പ്രിയ ശിഷ്യന്‍മാരെ കണ്ട നിര്‍വൃതിയിലായിരുന്നു ടീച്ചര്‍. സന്തോഷവതിയായി ജിവിതത്തില്‍ എല്ലാവര്‍ക്കും എല്ലായിപ്പോ ഴും നല്ലത് വരട്ടെ എന്ന പ്രാര്‍ഥനയോടായാണ് ടീച്ചര്‍ ശിഷ്യന്‍മാരെ യാത്രയാക്കിയത്.

ടീച്ചറുടെ വിദ്യാര്‍ഥിയും സ്‌കൂള്‍ ലീഡറാുമായിരുന്ന ഹാരിസും സഹപാഠികളായ മുഹമ്മദ് കുട്ടി, റൗഫ് , ഉബൈദ് തങ്ങള്‍ , ഷമീര്‍, നുസൈബ , സുഹറ എന്നിവരാണ് ടീച്ചറെ സന്ദര്‍ശിക്കാനെത്തിയത്.