മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷേമ പദ്ധതി അദാലത്ത് ഇന്നും നാളെയും

മത്സ്യ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ 2025 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കി ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്കും നിരസിക്കപ്പെട്ടവര്‍ക്കും താഴെപ്പറയുന്ന തീയതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീറിന്റെ സാന്നിധ്യത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. മലപ്പുറത്ത് ജൂലൈ നാലിന് രാവിലെ 10.30ന് തിരൂര്‍ ഉണ്ണിയാല്‍ ഫിഷറീസ് ട്രെയിനിങ് സെന്റര്‍, കോഴിക്കോട് ജൂലായ് അഞ്ചിന് രാവിലെ 10.30ന് വെസ്റ്റ് ഹില്‍ ഫിഷറീസ് ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ അദാലത്ത് നടക്കും.

ഫോണ്‍: 04952383782