മുഖ്യമന്ത്രി ഇന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടും

ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.

2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.