Shobika

വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടും, ഓണത്തിന് വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി

സംസ്ഥാനത്ത് ഓണക്കാലത്ത് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡുകള്‍ മറികടന്നതോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന. കൊപ്രയുടെ ക്ഷാമവും വില കുതിച്ചുയരുന്നതും വെളിച്ചെണ്ണ വിലയെ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍, കേരഫെഡ് – നാളികേര കര്‍ഷകരുടെ സഹകരണ ഫെഡറേഷന്‍ വഴി സര്‍ക്കാര്‍ അസംസ്‌കൃത തേങ്ങ സംഭരിക്കുന്ന പ്രക്രിയയിലാണെന്നും അത് പിന്നീട് കൊപ്രയാക്കി മാറ്റുമെന്നും സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞാതായി ബിസിനസ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

1 st paragraph

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങഅങളില്‍ നിന്ന് നാളികേര വികസന ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള സംഭരണ ??വിലയേക്കാള്‍ ഒരു രൂപ കൂടുതല്‍ വിലയ്ക്ക് തേങ്ങ സംഭരിക്കാന്‍ കേരഫെഡിന് കീഴിലുള്ള പ്രാഥമിക സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, പൊതു വിപണിയില്‍ നിന്ന് 500 ടണ്‍ കൂടി സംഭരിക്കുന്നതിന് ടെന്‍ഡറുകള്‍ വിളിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും വിലക്കയറ്റം സര്‍ക്കാരിന് മുന്നില്‍ ഒരു ആശങ്ക തന്നെയാണെന്ന് മന്ത്രി പറഞ്ഞു.

ലോകമെമ്പാടും നാളികേര ഉല്‍പാദനത്തില്‍ 25 ശതമാനം കുറവുണ്ടായതായും ദക്ഷിണേന്ത്യയില്‍ ഈ കണക്ക് 40 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം കേരളത്തില്‍ മൂന്ന് ലക്ഷം ടണ്‍ വെളിച്ചെണ്ണ ഉപഭോഗമാണ് കണക്കാക്കപ്പെടുന്നത്.

2nd paragraph

കൊപ്രയ്ക്ക് കേരളം അയല്‍ സംസ്ഥാനമായ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്, കൃഷിയിടങ്ങളില്‍ ഉണ്ടായ കനത്ത മഴ കൊപ്രകളില്‍ ഫംഗസ് വരാന്‍ കാരണമാക്കി. ഇത് വെളിച്ചെണ്ണ നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ട് ഒപ്പം ?വെളിച്ചെണ്ണയുടെ ?ഗുണനിലവാരത്തെയും. കേരഫെഡ് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും, സംസ്ഥാനത്ത് അടുത്തിടെയായി വ്യാപകമായിക്കൊണ്ടിരിക്കുന്ന, കുറഞ്ഞ വിലയ്ക്ക് മായം ചേര്‍ത്ത എണ്ണയുടെ വില്‍പ്പന തടയാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാമോലിന്‍, സൂര്യകാന്തി എണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് യഥാക്രമം 120 രൂപയും 150 രൂപയും ആയിരിക്കുമ്പോള്‍ വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പന വില 450 രൂപയ്ക്ക് മുകളിലാണ്. കേരളത്തില്‍ കൊപ്ര വില കിലോയ്ക്ക് 255 രൂപയും തമിഴ്നാട്ടില്‍ 245 രൂപയുമാണ്. കേരളത്തില്‍ വെളിച്ചെണ്ണയുടെ മൊത്തവില 384 രൂപയും തമിഴ്നാട്ടില്‍ 380 രൂപയുമാണ്. എന്നിരുന്നാലും, തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൊപ്ര എത്താന്‍ തുടങ്ങിയതിനാല്‍ വില കുറയുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.