ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്.10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനില്‍ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരുമായി തുടരുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.