ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഒറ്റ ദിവസംകൊണ്ട് കണ്ടത് 63 ലക്ഷം പേർ; യൂട്യൂബിൽ നിന്നും ഈ ഒറ്റ വീഡിയോക്ക് ലഭിക്കുക ഏകദേശം 12 ലക്ഷം രൂപ വരെ വരുമാനം
യൂട്യൂബിൽ ട്രെൻഡിങിൽ ഒന്നാണ് ഇപ്പോൾ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. ഒരു ദിവസത്തിനുള്ളിൽ 63 ലക്ഷം പേരാണ് ദിയയുടെ വ്ലോഗ് കണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും വ്‌ളോഗായി പങ്കുവെച്ചട്ടുണ്ട്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് കണ്ട് നെറ്റിസൺസ് ചർച്ച ചെയ്യുന്നത് വീഡിയോയുടെ കണ്ടൻ്റിനെ കുറിച്ച മാത്രമല്ല, അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും കൂടിയാണ്.
ഇങ്ങനെ മില്യൺ കണക്കിന് കാഴ്ചക്കാരെ കണ്ട് കണ്ണുംപൂട്ടി യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ആ ചിന്ത മാറ്റി വെച്ച് ആദ്യം എങ്ങനെയാണ് യൂട്യൂബ്ിൽ നിന്നും വരുമാനം ലഭിക്കുമന്നത് എന്നത് മനസ്സിലാക്കണം. . കാരണം, യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല.
63 ലക്ഷം പേർ കണ്ട ഒരു യൂട്യൂബ് വീഡിയോയ്ക്ക് 12 ലക്ഷം വരെ വരുമാനം ലഭിക്കും. ഇന്ത്യയിൽ പരസ്യ വരുമാനം അനുസരിച്ച് 1,000 തവണ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ 50 മുതൽ 200 വരെയാണ് ലഭിക്കുക. അങ്ങനെ വരുമ്പോൾ 63,000,00 പേർ കണ്ട വീഡിയോയ്ക്ക് ഏകദേശം 3.15 ലക്ഷം മുതൽ 12.6 ലക്ഷം വരെ ലഭിച്ചേക്കാം