Fincat

തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും യൂണിവേഴ്സിറ്റി റാങ്കുകൾ

തിരൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിഗ്രി പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും റാങ്കിൻ തിളക്കം. യൂണിവേഴ്സിറ്റി ഏപ്രിൽ മാസം നടത്തിയ ഡിഗ്രി ഫൈനൽ പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് ഗവേഷണ വിഭാഗത്തിലെ വിദ്യാർത്ഥിനികളായ സഫ്‌വാന ശംസാജ വരമ്പനാല, വള്ളിക്കാഞ്ഞിരം നാളു പറമ്പിൽ സജ്‌ന, ഷമീമ മോര്യ എന്നിവർ യഥാക്രമം മൂന്ന്, ഒമ്പത്, പന്ത്രണ്ട് സ്ഥാനങ്ങൾ നേടി. മുൻവർഷങ്ങളിലും ഡിഗ്രി പിജി തലങ്ങളിൽ അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി റാങ്ക് പട്ടികയിൽ ഇടം പിടിച്ചിരുന്നു. വരമ്പനാല കായൽ മടത്തിൽ അൻവർ സമീറ എന്നിവരുടെ മകളാണ് സ്വഫ് വാന. വള്ളിക്കാഞ്ഞിരം നാളുപറമ്പിൽ ജമാൽ അമീറ എന്നിവരുടെ മകളാണ് സജ്‌ന. താനൂർ മോര്യയിലെ ആർ വി അബ്ദുറഹ്മാൻ സുലൈഖ എന്നിവരുടെ മകളാണ് ഷമീമ. മികച്ച നേട്ടം നേടിയ വിദ്യാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.