ഈ അഞ്ച് ശീലങ്ങള്‍ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാം
ചിലരില്‍ ചർമ്മത്തിന് ചുളിവുകള്‍, നേർത്ത വരകള്‍, വരണ്ട ചർമ്മം എന്നിവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങള്‍, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.ജീവിതശെെലിയിലെ ചില ശീലങ്ങള്‍ വേഗത്തിലാണ് ചിലരെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.
ഒന്ന്
സ്ഥിരമായ ഉറക്കക്കുറവ് അല്ലെങ്കില്‍ ക്രമരഹിതമായ ഉറക്കം വാർദ്ധക്യത്തെ വേഗത്തിലാക്കും. ഉറക്കമില്ലായ്മ കോശ നാശത്തിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് ഇടയാക്കും. ഇത് ചുളിവുകള്‍, ദുർബലമായ പ്രതിരോധശേഷി, വിട്ടുമാറാത്ത രോഗങ്ങള്‍ നേരത്തെ ഉണ്ടാകല്‍ എന്നിവയ്ക്ക് ഇടയാക്കും.
രണ്ട്
ദീർഘകാല സമ്മർദ്ദമാണ് മറ്റൊരു ഘടകം. വിട്ടുമാറാത്ത സമ്മർദ്ദം തുടർച്ചയായി ഉയർന്ന കോർട്ടിസോള്‍, അഡ്രിനാലിൻ അളവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് കാലക്രമേണ ശരീരത്തിലുടനീളം വീക്കം, ഓക്സിഡേറ്റീവ് നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
മൂന്ന്
പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകള്‍, അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. അധിക പഞ്ചസാര കഴിക്കുന്നത് വിട്ടുമാറാത്ത വീക്കം വർദ്ധിപ്പിക്കുകയും പ്രായമായവരില്‍ ബലഹീനതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
നാല്
വ്യായാമമില്ലായ്മ വേഗത്തിലുള്ള വാർദ്ധക്യത്തിന് മറ്റൊരു പ്രധാന കാരണമാണ്. ദീർഘനേരം ഇരിക്കുകയോ വ്യായാമം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
അഞ്ച്
എപ്പോഴും ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്പ് ടോപ്പുകല്‍ എന്നിവ കാണുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് മെലറ്റോണിനെ കുറയ്ക്കുകയും ഉറക്കക്കുറവിന് ഇടയാക്കുകയും ചെയ്യും. രാത്രി വൈകിയുള്ള സ്‌ക്രീൻ ഉപയോഗം ഇരട്ടി ദോഷകരമാണ്. കൂടാതെ, ഇത് കാലക്രമേണ ചുളിവുകള്‍ക്കും ചർമ്മം മങ്ങാനും കാരണമാകും.