Fincat

പട്ടരുപറമ്പ് കനോലികനാൽ റോഡ്  ഉദ്ഘാടനം വെള്ളിയാഴ്ച

താനാളൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയ താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെന്റർ കനോലി കനാൽ റോഡിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മല്ലിക ടീച്ചർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സൽമത്ത്, വി. ഖാദർകുട്ടി, കെ. ഷബീർ, സുലൈമാൻ ചാത്തേരി, മറ്റു രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും.