Fincat

വേങ്ങര സ്വദേശികളായ യുവാക്കളാണ് കോട്ടക്കലിലെ മയക്കു മരുന്ന് വേട്ടയിൽ പിടിയിലായത്

കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്ന വേങ്ങര മിനി കാപ്പിൽ സ്വദേശി മൂട്ടപറമ്പ് വീട്ടിൽ റൗഫ് 28 വയസ്സ്, വേങ്ങര ചേറൂർ സ്വദേശി ആലുക്കൽ വീട്ടിൽ സഫുവാൻ 26 വയസ്സ്, വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി വീട്ടിൽ ബബിഷ് എന്നിവരെയാണ് മലപ്പുറം ഡെപ്യൂട്ടീസ് പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ടീമും കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ പി സംഗീത്, സൈഫുള്ള എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ചേർന്ന് ഇന്ന് പുലർച്ചെ കോട്ടക്കൽ ടൗണിലെ മൈത്രി നഗർ റോഡിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്.

പോലീസ് പിടികൂടിയ റൗഫ് വേങ്ങര കോട്ടക്കൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വിൽപ്പന, സിന്തറ്റിക് ലഹരി വില്പന കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചയാളും കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ട ആളുമാണ്.

 

രണ്ടും മൂന്നും പ്രതികളായ സഫ്വാനും ബബീഷും അടിപിടി, ലഹരി ഉപയോഗം, 3 അക്ക ലോട്ടറി ചൂതാട്ടം തുടങ്ങിയ കേസുകളിലും പ്രതികളാണ്.

 

പ്രതികളിൽ നിന്ന് ലഹരി വിൽപ്പന നടത്തി ലഭിച്ച 81,300 രൂപയും ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെടുത്തു,

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ പിസംഗീത്, എസ് ഐ സൈഫുള്ള, എസ് ഐ സുരേഷ് പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു,മുഹന്നത്, ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.