Fincat

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍കുന്നു.

അപേക്ഷ www.kswdc.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം വിശദവിവരങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ മലപ്പുറം മഞ്ചേരിയില്‍ ഉള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു

0483 2760550

9778512242, 9446748584