ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ കാരണം വെളിപ്പെടുത്തി പ്രതി: ‘ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം’
തിരുവനന്തപുരം: ഹോട്ടലുടമയെ ജീവനക്കാര്‍ കൊലപ്പെടുത്താന്‍ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്.
ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ രണ്ടു ജീവനക്കാര്‍ ചേര്‍ന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ നേപ്പാള്‍ സ്വദേശി ഡേവിഡിന് മുമ്ബ് നിരവധി കേസുകളുണ്ടെന്നും മ്യൂസിയം പൊലിസ് പറയുന്നു. വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ജസ്റ്റിന്‍ രാജ് ജീവനക്കാര്‍ താമസിക്കുന്നതിനായി ഇടപ്പള്ളിയില്‍ ഒരു വീട് വാടകക്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്ബാണ് ഹോട്ടല്‍ ജോലിക്കായി നേപ്പാള്‍ സ്വദേശി ഡേവിയും വിഴിഞ്ഞം സ്വദേശി രാജേഷുമെത്തുയത്.
ഇന്നലെ രാവിലെ അഞ്ചു മണിക്ക് ഹോട്ടല്‍ തുറന്നപ്പോള്‍ രണ്ടുപേരും ജോലിക്ക് വന്നില്ല. ഹോട്ടല്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഒന്‍പതര മണിയോടെ ഇടപള്ളിയില്‍ ജീവനക്കാര്‍ താമസിക്കുനന സ്ഥലത്ത് ജസ്റ്റിന്‍ രാജെത്തി. മദ്യഹരിയലായിരുന്നു പ്രതികളായ ഡേവിഡും രാജേഷും. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇനി ജോലിക്കെത്തേണ്ടതെന്ന് ജസ്റ്റിന്‍ പറഞ്ഞു. വീട് ഒഴിയാനും ആവശ്യപ്പെട്ടു. പ്രതികള്‍ ചേര്‍ന്ന് ജസ്റ്റിന് അടിച്ച് നിലത്തിട്ട ശേഷം മുറിക്കുള്ളില്‍ വച്ച് കഴുഞ്ഞു ഞെരിച്ച് കൊന്നു. എന്നിട്ട് വീട്ടിന് പിന്നില്‍ മൃതദേഹം ഇട്ടശേഷം മെത്തകൊണ്ട് മൂടി. ജസ്റ്റിന്റെ സ്‌കൂട്ടറുമെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. ജസ്റ്റിനെ കാണാനാതായപ്പോള്‍ സുഹൃത്തായ ഷിബു തേടിയിറങ്ങി.
മൊബൈല്‍ റിംഗ് ചെയ്‌തെങ്കിലും ആരുമെടുത്തില്ല. ഇടപ്പള്ളിയിലെ വാടകക്കെട്ടിത്തിന്റെ മുന്നില്‍ വന്നു നോക്കിയെങ്കിലും സ്‌കൂട്ടറില്ലാത്തിനാല്‍ ആദ്യം മടങ്ങിപോയി. ഉച്ചയോടെ ഫോണും ഓഫായി. വൈകുന്നേരത്തോടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് അടിയേറ്റ് പടുമുണ്ട്. എഞ്ചിനിയറായ ജസ്റ്റിന്‍ വീട് നിര്‍മ്മാണവും നടത്തുന്നുണ്ട്. ജീവനക്കാരോട് വളരെ സൗമ്യമായി പെരുമാറുന്നയാളായിരുന്നു ജസ്റ്റിനെന്ന് ജീവനക്കാര്‍ പറയുന്നു.ഒളിവില്‍ പോയ ശേഷം അടിമലത്തുറയിലെ രാജേഷിന്റെ വീട്ടില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലിസിന്റെ പിടിയിലാകുന്നത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലിസിനെയും ആക്രമിച്ചു.