ദലിത് പിന്നോക്ക വിഭാഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം – പി രാമഭദ്രന്‍
മലപ്പുറം : രാജ്യത്തിന്റെ മതേതരത്വത്തിനും കെട്ടുറപ്പിനും മാനവീകതക്കും ഭീഷണിയായിട്ടുള്ള ബി ജെ പിക്ക് ദലിത് പിന്നോക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒരു കാരണവശാലും വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റും ദലിത് -ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി. രാമഭദ്രന്‍ പറഞ്ഞു. കെ ഡി എഫ് മലപ്പുറം ജില്ലാ സമ്മേളനം മലപ്പുറം മാളിയേക്കല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായര്‍, ഈഴവ വിഭാഗങ്ങളുടെ ഇടയില്‍ മാത്രമല്ല ബി ജെ പിക്ക് സ്വാധീനമുള്ളത് . മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഇടയിലും സ്വാധീനം നേടിയെടുക്കാന്‍ ബിജെപി ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ബി ജെ പിക്ക് മത്സരിപ്പിക്കാനായത് ലാഘവമായി കാണരുത്. രാജ്യത്തെ മതേതര വിശ്വാസികള്‍ക്കൊപ്പം
ദലിത്- ആദിവാസി – ദലിത് -ക്രൈസ്തവ വിഭാഗങ്ങളെ രാഷ്ട്രീയ ശക്തിയാക്കി മാറ്റും. ഈ വിഭാഗങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ചങ്ങാത്തത്തിന് തയ്യാറല്ല. കേരളത്തില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ രാഷ്ട്രീയ അധികാരം നല്‍കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്നും പുറന്തള്ളുകയാണ് മുഖ്യലക്ഷ്യം. ഇക്കാര്യത്തില്‍ മഹത്തായ പങ്ക് വഹിക്കാന്‍ കൂട്ടായ്മക്ക് കഴിയുമെന്നും രാമഭദ്രന്‍ തുടര്‍ന്നു പറഞ്ഞു.
സമ്മേളനത്തില്‍ കെ ഡി എഫ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എസ് പ്രഹഌദന്‍, അഡ്വ. യു. ഫസലു റഹ്്മാന്‍, പി. സരസ്വതി, സുധീഷ് പയ്യനാട്, കെ. ഗോപാലകൃഷ്ണന്‍, അഡ്വ. പി പ്രവീണ്‍ കുമാര്‍, പി. സുരേഷ് കരിഞ്ചാപ്പാടി, ഭാസ്‌ക്കരന്‍ തിരുവാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വേലായുധന്‍ വെന്നിയൂര്‍ ( പ്രസിഡന്റ് ), പി. സരസ്വതി, എം പി റോയി ( വൈസ് പ്രസിഡന്റുമാര്‍), സുബ്രഹ്മണ്യന്‍ പാണ്ടിക്കാട് ( ജനറല്‍ സെക്രട്ടറി ), രാജന്‍ മഞ്ചേരി ( ട്രഷറര്‍), വേലായുധന്‍ വളാഞ്ചേരി, സുബ്രഹ്മണ്യന്‍ പെരിന്തല്‍മണ്ണ, അജയ് കുമാര്‍ എടരിക്കോട് ( സെക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായി 21 അംഗ കെ ഡി എഫ് ജില്ലാ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.