Main Banner

കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

മലപ്പുറം: കിസാന്‍ സംഘര്‍ഷ് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി.

 

കിസാന്‍ സംഘര്‍ഷ് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം
1 st paragraph

പ്രകടനത്തിന് ജോ. കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, വനിതാകമ്മിറ്റി ജില്ലാ സെക്രട്ടറി ജി സീമ എന്നിവര്‍ നേതൃത്വം നല്‍കി. സമര പന്തലില്‍ ജില്ലാ എക്‌സി. കമ്മിറ്റി അംഗം സത്യനാരായണന്‍ കെ സംസാരിച്ചു. ചൊവ്വാഴ്ച മഞ്ചേരി മേഖലാ കമ്മിറ്റി അഭിവാദ്യം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.