കാവുകൾ സംരക്ഷിക്കാൻ ധനസഹായം
2025 -26 വർഷത്തിൽ ജില്ലയിലെ കാവുകൾ സംരക്ഷിക്കാൻ വനം -വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ/ ദേവസ്വം ബോർഡ്/ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം ലഭിക്കുക. താല്പര്യമുള്ളവർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സാമൂഹ്യ വനവൽക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തിൽ ജൂലൈ 30 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം വനം വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസില്‍ നിന്നും ലഭിക്കും.
വെബ്സൈറ്റ്: www.forest.kerala.gov.in
ഫോൺ : 0483-2734803,8547603857, 8547693864