ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കെ പി അഷറഫ് നിര്യാതനായി
മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. റുവിയിൽ കോഫിഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ പി അഷറഫ് ആണ് മരിച്ചത്. പുന്നോൽ തണൽ ഫൗണ്ടേഷൻ ഗ്രൂപ്പ് അംഗവും പുന്നോൽ ബൈത്തുസകാത്ത് ഉപദേശകസമിതി അംഗവുംകൂടിയായിരുന്ന അഷറഫ് ഏറെ കാലം ഒമാനിൽ പ്രവാസിയായിരുന്നു. ഖബറടക്കം പുന്നോൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു