Fincat

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ തീപിടുത്തം. എറണാകുളം ടൗണ്‍ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഉപയോഗിച്ച ഫർണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്ബുകള്‍ ഉള്ളത് ആശങ്കയുണ്ടാക്കിയിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ അടക്കം ഒഴിപ്പിച്ച ഫയർഫോഴ്സ് തീ മറ്റിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.