Fincat

മാഗ്നസ് കാള്‍സനെ 39 നീക്കങ്ങളില്‍ അട്ടിമറിച്ചു; വിസ്മയിപ്പിച്ച്‌ പ്രഗ്നാനന്ദ


ലോക ഒന്നാം നമ്ബര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച്‌ ഇന്ത്യയുടെ കൗമാര താരം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.വെറും 39 നീക്കങ്ങളിലാണ് കാള്‍സനെ പ്രഗ്നാനന്ദ തറപറ്റിച്ചത്. നിർണായക വിജയത്തോടെ പ്രഗ്നാനന്ദ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.
മത്സരം പരാജയപ്പെട്ടതോടെ ഫ്രീ സ്റ്റൈല്‍ ഗ്രാൻസ്ലാം ചെസ് ടൂറില്‍ മാഗ്നസ് കാള്‍സന് ഇനി ജേതാവാകാൻ കഴിയില്ല. ലൂസേഴ്സ് ബ്രാക്കറ്റില്‍ കളിക്കുന്ന കാള്‍സന് പരമാവധി മൂന്നാം സ്ഥാനത്ത് വരെയെത്താം.

മുമ്ബ് 2023ല്‍ നോര്‍വെ ചെസ് ടൂര്‍ണമെന്‍റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ പ്രഗ്നാനന്ദ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ട്. അതിനു മുമ്ബ് ഓണ്‍ലൈന്‍ ചെസ് മത്സരത്തിലും പ്രഗ്നാനന്ദ കാള്‍സനെ തോല്‍പ്പിച്ചിരുന്നു.