ജോയിന്റ് കൗണ്‍സില്‍ അഭിവാദ്യം; മഞ്ചേരി മേഖല പ്രകടനം നടത്തി
മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷകരുടെ ഏഴാംവട്ട ചര്‍ച്ച പരാജയപ്പെടുന്ന സമീപനങ്ങള്‍ സ്വീകരിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ ജോയിന്റ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിസാന്‍ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തുന്ന ഐക്യദാര്‍ഢ്യ സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ മഞ്ചേരി മേഖലാ കമ്മിറ്റി പ്രകടനം നടത്തി.

അസ്ഥികോച്ചുന്ന തണുപ്പത്തും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് സത്യാഗ്രഹത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ഷാനവാസ് കുറ്റപ്പെടുത്തി.

മലപ്പുറം
ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, ടി ദിനേശ്, സി. രജീഷ് ബാബു, ഷംല കായല്‍തൊടി, ഇ പഴനി അമ്മ, കെ. സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.