ഷമി റിട്ടേണ്‍സ്; ആഭ്യന്തര സീസണില്‍ ബംഗാള്‍ ടീമിനുള്ള സാധ്യത പട്ടികയില്‍ ഇടംപിടിച്ച് താരം
വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ബംഗാള്‍ ടീമില്‍. 50 താരങ്ങളടങ്ങിയ പ്രാഥമിക പട്ടികയിലാണ് ഷമിയും ഉള്‍പ്പെട്ടത്.2025 ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിറകേ ഷമിയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ പരിഗണിച്ചിരുന്നില്ല.
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അഭിമന്യു ഈശ്വരന്‍, ആകാശ് ദീപ് ഒപ്പം പേസര്‍ മുകേഷ് കുമാര്‍, മുതിര്‍ന്ന ബാറ്റര്‍ അനുഷ്ടുപ് മജുംദാര്‍ എന്നിവരും ബംഗാള്‍ ടീമിലേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ഐ.പി.എല്ലിലെ മിന്നും താരങ്ങളായ ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമദ്, അഭിഷേക് പൊറേല്‍ തുടങ്ങിയവരും ലിസ്റ്റില്‍ ഇടംപിടിച്ചു.
സീസണ്‍ തുടക്കത്തില്‍ നടക്കുന്ന ദുലീപ് ട്രോഫിയുടെ കിഴക്കന്‍ മേഖലാ ടീമിലും ഷമി ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 28 മുതലാണ് പോരാട്ടം.
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് മോചിതനായ ശേഷം ഈ വർഷം ആദ്യം ചാമ്ബ്യൻസ് ട്രോഫി വിജയിച്ച സമയത്താണ് പേസർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.