ആശമാര്‍ക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്.ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകള്‍ ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ ശക്തിപ്പെടുത്തേണ്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും സഹമന്ത്രി വ്യക്തമാക്കി.
10 വര്‍ഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്ന ആശമാര്‍ക്കുളള ആനൂകൂല്യം 20,000 രൂപയില്‍ നിന്നും 50,000 രൂപ വര്‍ധിപ്പിച്ചതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തുന്നതെന്നും പ്രതാപ്‌റാവു വ്യക്തമാക്കി.