Fincat

മൂര്‍ഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ; കുട്ടി ആശുപത്രിയില്‍, നില തൃപ്തികരം


പട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ ചുറ്റിയ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.ഗോവിന്ദ എന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും ഇതുകണ്ട കുഞ്ഞ് പെട്ടെന്ന് അതിനെ കടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

പാമ്ബ് തല്‍ക്ഷണം ചത്തു. മണിക്കൂറുകള്‍ക്ക് ശേഷം ഗോവിന്ദയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. കുടുംബം കുട്ടിയെ ആദ്യം അടുത്തുള്ള ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.