Fincat

പാസ്റ്ററുടെ കാൽ വെട്ടുമെന്ന് സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി; സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്

 

1 st paragraph

വയനാട്ടിൽ പാസ്റ്ററുടെ കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. അന്ന് പരാതി ഉണ്ടാകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. വീഡിയോയിൽ ഭീഷണി മുഴക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്യുന്ന ആളുകളെ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം. കഴിഞ്ഞ ദിവസമാണ് പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്.