Fincat

‘ഈ ലക്ഷ്യം ചേസ് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവുമില്ല’; ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ഇംഗ്ലണ്ട് പേസര്‍‌


ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സുണ്ട്. ഒന്‍പത് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 324 റണ്‍സ് കൂടിയാണ് വേണ്ടത്.
പരമ്ബര സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പേസർ ജോഷ് ടങ്. ഇന്ത്യക്കെതിരെ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ടങ് പറയുന്നത്. ഓവലില്‍ നിർണായകമായ നാലാം ദിനത്തിന് മുന്നോടിയായി സംസാരിക്കവേയാണ് ടങ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

‘ഞങ്ങള്‍ വളരെ ശാന്തരാണ്. ലക്ഷ്യത്തെ കുറിച്ച്‌ കൂടുതലായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കുള്ള ബാറ്റിംഗ് കരുത്ത് വെച്ച്‌ നോക്കുമ്ബോള്‍ ഈ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ കഴിയാതിരിക്കാന്‍ ഒരു കാരണവുമില്ല’, ജോഷ് ടങ് പറഞ്ഞു.