രണ്ട് വര്‍ഷത്തോളം പ്ലാൻ ചെയ്‌തു, കൂലിയിലെ ആ സീൻ തിയേറ്ററില്‍ കാണാനായി ഞാൻ കാത്തിരിക്കുകയാണ്: ലോകേഷ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്.സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ താൻ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.
കൂലിയുടെ ഇന്റർവെല്‍ സീൻ തിയേറ്ററില്‍ ആരാധകർക്കൊപ്പം കാണാനായി താൻ കാത്തിരിക്കുകയാണെന്നും അതിനായി രണ്ട് വർഷത്തോളം താൻ പ്ലാൻ ചെയ്തിരുന്നെന്നും ലോകേഷ് പറഞ്ഞു. ‘കൂലിയുടെ ഇന്റർവെല്‍ സീൻ തിയേറ്ററില്‍ കാണാനായി ഞാൻ കാത്തിരിക്കുകയാണ്. ഞാനൊരു കമല്‍ ഫാൻ ആയതിനാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്പെഷ്യല്‍ ആണ് പക്ഷെ ഇന്ന് ഞാൻ രജനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യുമ്ബോള്‍ ആ ഒരു സ്പെഷ്യല്‍ ഇന്റെർവെലിനായി ഞാൻ രണ്ട് വർഷത്തോളം പ്ലാൻ ചെയ്തിട്ടുണ്ട്. അത് തിയേറ്ററില്‍ രജനി ആരാധകർക്കൊപ്പം ഇരുന്നു കാണാനായി ഞാൻ കാത്തിരിക്കുകയാണ്’, ലോകേഷിന്റെ വാക്കുകള്‍.
എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിനടുത്താണ് സിനിമയുടെ ദൈർഘ്യം. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.