Fincat

യുകെയിൽ ഉപരിപഠനത്തിന് പോയി; മോട്ടോർബൈക്ക് അപകടത്തിൽ പ്രവാസി മലയാളിയുടെ മകൻ മരിച്ചു, മൃതദേഹം യുഎഇയിൽ സംസ്കരിക്കും

യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും. ഇതിനായുള്ള അനുമതികൾ കുടുംബത്തിന് ലഭിച്ചു. ജൂലൈ 25നായിരുന്നു അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ എന്ന 27കാരൻ മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ മാസ്റ്റേഴ്സ് പഠനത്തിനായി യുകെയിൽ പോയതായിരുന്നു. അവിടെ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഷാർജയിലാണ് ജെഫേഴ്സൺ ജനിച്ചതും വളർന്നതും. അതുകൊണ്ടാണ് ഷാർജയിൽ സംസ്കരിക്കാൻ കുടുംബം ആവശ്യമുന്നയിച്ചത്. മൃതദേഹം അടുത്ത ദിവസം ഷാർജയിലെത്തിക്കും. പിന്നീട് ഇന്ത്യൻ അസോസിയേഷൻ ഷാർജയ്ക്ക് കീഴിലുള്ള കേന്ദ്രത്തിൽ സംസ്കരിക്കും. 33 വർഷമായി യുഎഇയിലാണ് കുടുംബം.