പുതിയ സീസണിന് ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി; റോഡ്രി പരിക്കുമൂലം വീണ്ടും പുറത്ത്
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം റോഡ്രി വീണ്ടും പരിക്കിന്റെ പിടിയിൽ.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം റോഡ്രി വീണ്ടും പരിക്കിന്റെ പിടിയിൽ. കഴിഞ്ഞ സീസണിൽ കാൽമുട്ടിന് സാരാമായി പരിക്കേറ്റ് ഏറെക്കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന റോഡ്രിക്ക് ക്ലബ്ബ് ലോകകപ്പിൽ അൽ ഹിലാലിനെതിരായ മത്സരത്തിലാണ് വീണ്ടും പരിക്കേറ്റത്.
പരിക്കിന്റെ കാഠിന്യം വർധിക്കാതിരിക്കാൻ തിടുക്കത്തിൽ മടങ്ങിയെത്തുന്നത് ഒഴിവാക്കുമെന്ന് ഗ്വാർഡിയോള പറഞ്ഞു. ഇതുപ്രകാരം സെപ്തംബർ പകുതിയോടെയാവും റോഡ്രി തിരിച്ചെത്തുക.
കഴിഞ്ഞ സീസണിലെ കിരീടമില്ലാത്ത പ്രകടനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സിറ്റിക്ക് റോഡ്രിയുടെ അഭാവം സീസൺ തുടക്കത്തിൽ വലിയ വെല്ലുവിളിയാകും.