Fincat

മലപ്പുറത്ത് വയഡക്ട് പാലത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വയഡക്ട് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. കല്‍പകഞ്ചേരി ഇരിങ്ങാവൂര്‍ സ്വദേശി സ്വരാജ് എന്ന 23കാരനാണ് മരിച്ചത്. വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പര്‍ ഫില്ലറിന് മുകളില്‍ നിന്നാണ് സ്വരാജ് താഴേക്ക് ചാടിയത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.

1 st paragraph

കഴിഞ്ഞ ദിവസം കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും യുവാവ് താഴേക്ക് ചാടി മരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ യുവാവ് വയഡക്ടില്‍ നിന്ന ചാടി മരിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഇന്നലെ മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറായിരുന്നു കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനടി വികെഎം ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രാക്കിന് മുകളിലെ വാക്ക് വേയിലേക്ക് എമര്‍ജന്‍സി പാസ് വേയിലൂടെ നടന്നെത്തിയ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്.ഇയാള്‍ വയഡക്ടിലേയ്ക്ക് കയറുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ഫയര്‍ ഫോഴ്‌സും പൊലീസുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് താഴേക്ക് ചാടുകയായിരുന്നു.

2nd paragraph