‘10,000 സ്റ്റെപ്സ് ചാലഞ്ച്’സംഘടിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയുമായി സഹകരിച്ച് ‘10,000 സ്റ്റെപ്സ് ചാലഞ്ച്’ സംഘടിപ്പിച്ച് ഖത്തർ തൊഴില്‍ മന്ത്രാലയം.ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴില്‍ അന്തരീക്ഷം വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ചലഞ്ച്. മന്ത്രാലയത്തിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാർ പരിപാടിയില്‍ പങ്കെടുത്തു.
ജീവിത ശൈലിയില്‍ വ്യായാമം ഉള്‍പ്പെടുത്തി ജോലിയിലും ജീവിതത്തിലും സന്തുലനം പുലർത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനും ഉല്‍പ്പാദനക്ഷമത, സ്ഥാപന നിലവാരം എന്നിവ വർOfപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വേനല്‍ക്കാലത്ത് ഇൻഡോർ നടത്ത പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്ന ഖത്തർ സ്‌പോർട്‌സ് ഫോർ ഓള്‍ ഫെഡറേഷന്റെ സ്മാർട്ട് വാക്ക് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ചാലഞ്ച് സംഘടിപ്പിച്ചത്.